Latest NewsKeralaNews

കാവ്യാ മാധവന്റെ കുടുംബ വീഡിയോയില്‍ പള്‍സര്‍ സുനി

കൊച്ചി: നടി കാവ്യ മാധവന്റെ വാദങ്ങള്‍ക്ക് എതിരെയായി കൂടുതല്‍ തെളിവുകള്‍. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നായിരുന്നു കാവ്യ പോലീസിനു നല്‍കിയ മൊഴി. പക്ഷേ ഇപ്പോള്‍ ഇത് പൊളിക്കുന്ന തെളിവുകളാണ് പോലീസിനു ലഭിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി കാവ്യയുടെ സഹോദരന്‍ മിഥുന്‍ മാധവന്റെ വിവാഹത്തില്‍ സജീവമായി പങ്കെടുക്കുന്നതിന്റെ വീഡിയോ പോലീസിന് കിട്ടിയിട്ടുണ്ട്. ഇതോടെ കാവ്യയുടെ വാദം പൊളിയുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. 2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. വിവാഹ വീഡിയോയില്‍ നിന്നുമാണ് പള്‍സര്‍ സുനി പങ്കെടുത്തതിന്റെ തെളിവ് ലഭിച്ചത്. 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവും പോലീസിന് ലഭിച്ചു. പള്‍സര്‍ ബൈക്കില്‍ എത്തിയ സുനിയുടെ ബൈക്കിന്റെ നമ്പരും മൊബൈല്‍ ഫോണ്‍ നമ്ബരും വില്ലയിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കേസില്‍ കാവ്യ കൂടുതല്‍ കുരുക്കിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button