തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഈ വർഷത്തെ സംവരണ സീറ്റുകളുടെ കണക്കുകൾ ഇങ്ങനെ. 117 എൻആർഐ സീറ്റുകൾ സർക്കാർ മെറിറ്റ്, സംവരണ സീറ്റുകളാക്കി മാറ്റി ഈ വർഷത്തെ എംബിബിഎസ് പ്രവേശനം അവസാനിപ്പിച്ചു. മാനേജ്മെന്റുകൾ തങ്ങൾക്കു കോടികളുടെ വരുമാന നഷ്ടം ഉണ്ടാക്കുന്ന നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നു വ്യക്തമാക്കി.
1088 എംബിബിഎസ് സീറ്റിൽ സ്പോട്ട് അലോട്മെന്റിൽ പ്രവേശനം നടത്തി. ഇനി ഒഴിവൊന്നും ഇല്ലെന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. ഇന്നലെ മൂന്നരയോടെയാണ് വ്യാഴാഴ്ച അർധരാത്രി തീരേണ്ട പ്രവേശന നടപടികൾ അവസാനിച്ചത്.
ഇന്നലെ പുലർച്ചെ കരുണ, കണ്ണൂർ, വയനാട് ഡിബി, മൗണ്ട് സിയോൺ കോളജുകളിലെ 50 മെറിറ്റ് സീറ്റ് കൂടി നികത്തി. തുടർന്നാണ് എൻആർഐ സീറ്റിലേക്കു കടന്നത്. ഏകദേശം 190 സീറ്റ് ഉണ്ടായിരുന്നതിൽ എൻആർഐ വിദ്യാർഥികൾക്കു പ്രവേശനം നൽകി 117 എണ്ണം ശേഷിച്ചു.
Post Your Comments