തിരുവനന്തപുരം : തിരുവോണത്തിന് കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ സംസ്ഥാനത്തെ 102 കെ.എസ്.ആര്‍.ടിസി ഓഫീസുകള്‍ക്ക് മുന്നില്‍ പട്ടിണി സമരം നടത്തും. ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്റെ (ടി.ഡിഎഫ്) നേതൃത്വത്തിലാണ് സമരം.സമരത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന ധര്‍ണ്ണ കെ.പി.സി. സി പ്രസിഡന്റ് എം. എം.ഹസന്‍ ഉദ്ഘാടനം ചെയ്യും.
തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങള്‍ ഒന്നുപോലും പാലിക്കാതെ ജീവനക്കാരെ നിരന്തരം വഞ്ചിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പട്ടിണി സമരദിനം ആചരിക്കുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ബോണസ് തുക പകുതിയായി വെട്ടികുറച്ചു. മുന്‍പ് ഒരിക്കലും ഉണ്ടാകാത്ത വിധം കടുത്ത പ്രതിസന്ധിയിലൂടെ കെ.എസ്.ആര്‍.ടി.സി കടന്നു പോകുന്നതിനാലാണ് തിരുവോണ നാളില്‍ പട്ടണിസമരവുമായി ജീവനക്കാര്‍ രംഗത്തിറങ്ങുന്നതെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി അറിയിച്ചു.
Post Your Comments