കാവ്യ മാധവന് ആലുവ സബ്ജയലില് എത്തി ദിലീപിനെ കണ്ടു. അറസ്റ്റിലയായ ശേഷം ഇതാദ്യമായാണ് കാവ്യ ദിലീപിനെ കണ്ടത്. നാദിര്‍ഷായ്ക്കും ദിലീപിന്റെ മകള്‍ മീനാക്ഷിയ്ക്കും ഒപ്പമാണ് കാവ്യ ദിലീനെ കണ്ടത്.
പിതാവിന്റെ ശ്രദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിനെ കാണാന്‍ കാവ്യ എത്തിയത്.
ആലുവ സബ് ജയിലില്‍ വൈകിട്ട് നാലോടെയായിരുന്നു കൂടിക്കാഴ്ച. കേസില്‍ അറസ്റ്റിലായ ശേഷം 50 ഓളം ദിവസമായി ദിലീപ് ജയിലിലാണ്. മൂന്ന് തവണ ദിലീപ് ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി നിരസിക്കുകയായിരുന്നു. നേരത്തെ അമ്മയും സഹോദരന് അനൂപും ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.
സെപ്റ്റംബര്‍ ആറിന് അച്ഛന് പത്മനാഭന് പിള്ളയുടെ ശ്രാദ്ധദിനത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.ബുധനാഴ്ച ഏഴു മുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.
ഇതിനെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന് രംഗത്തെത്തിയിരുന്നു. എങ്കിലും പ്രോസിക്യൂഷന് എതിര്‍പ്പ് മറികടന്ന് കോടതി അനുമതി നല്‍കുകയായിരുന്നു.
Post Your Comments