ബെംഗളൂരു: വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍. വാര്‍ഷിക വരുമാനം പത്ത് ലക്ഷത്തില്‍ കുറവുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് ഒന്ന് മുതല്‍ ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ പുതിയ പദ്ധതി നടപ്പിലായി തുടങ്ങും. സ്വകാര്യ സ്‌കൂളുകളും കോളേജുകളും ഈ പദ്ധതിയുടെ ഭാഗമാകും. എന്നാല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ഇത് ബാധകമല്ല. വാര്‍ഷിക വരുമാനം 10 ലക്ഷത്തില്‍ താഴെയുള്ള 18 ലക്ഷത്തോളം വിദ്യാര്‍ത്ഥിനികള്‍ ഈ പദ്ധതിയുടെ ഭാഗമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഭാസവരാജ് റയാ റെഡ്ഢി വ്യക്തമാക്കി.
കോളേജിലോ സ്‌കൂളിലോ പ്രവേശിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥിനികള്‍ ഫീസ് അടക്കണണെങ്കിലും പുതിയ പദ്ധതിയിലൂടെ വിദ്യാത്ഥിനികള്‍ക്ക് പിന്നീട് സര്‍ക്കാര്‍ ഈ പണം തിരിച്ച് നല്‍കുന്നതായിരിക്കും.
Post Your Comments