Onamcelebrity

ഓണ വിശേഷങ്ങളും വിവാഹ വിശേഷങ്ങളും പങ്കുവച്ച് ജ്യോതി കൃഷ്ണ

ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ജ്യോതി കൃഷ്ണ ഓണ വിശേഷം പങ്കുവയ്ക്കുന്നു. കൂടുതലും ഓണം ആഘോഷിച്ചിട്ടുള്ളത് അമ്മയുടെ വീട്ടിലാണ്. അമ്മയുടെ വീട് തൃശൂര്‍ കൊടകര കോടാലിയാണ് നാട്. കുട്ടി ആയിരിക്കുമ്പോള്‍ ഉല്ലാ ഓണം ഇപ്പോള്‍ മാറിക്കഴിഞ്ഞു. പത്തു ദിവസവും പൂക്കളം ഒക്കെ ഇട്ട് തൃക്കാരപ്പനെ ഒക്കെ വെച്ചുള്ള ഓണമായിരുന്നു അന്നു. എന്നാലിപ്പോള്‍ ആറ് വര്‍ഷങ്ങളായി ഫ്ളാറ്റിലാണ് ഓണം. ഫ്ളാറ്റിലാണ് ഓണം. ഇവിടത്തെ ഓണത്തിന് ഒരുപാടു പരിമിധികളുണ്ട്. തൃക്കാരപ്പനെ ഒന്നും ഇവിടെ ഒരുക്കാന്‍ കഴിയില്ല .”

”ഓണം കഴിഞ്ഞ് കല്യാണമാണ്. നവംബര്‍ 19 നാണ് വിവാഹം. അതുകൊണ്ട് ഓണം വീട്ടിലാക്കാം എന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പ്രത്യേകതയുള്ള ഓണമാണിത്. എല്ലാം കൊണ്ടും ത്രില്ലിലാണ്.” ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദരാജയാണ് ജ്യോതിയുടെ വരന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button