തിരുവനന്തപുരം•കസവ് സാരി ഹൈന്ദവമാണെന്നും അത് നിരോധിക്കണമെന്ന വിചിത്രവാദവുമായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. സെറ്റ് സാരികൾ എന്നിൽ ഭയം ആണ് ജനിപ്പിക്കുന്നത്. ഒരു പുരോഗമന സമൂഹവും സാരി ഉടുക്കാറില്ല. ഓണത്തിന് സെറ്റ് സാരികൾ ഉടുത്ത് സ്ത്രീകൾ ഒരുങ്ങി നിൽക്കാൻ ശ്രമിക്കുന്ന കാഴ്ച ഭീകരമാണെന്നും ഇഞ്ചി പെണ്ണ് എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ വന്ന ഒരു പോസ്റ്റ് പറയുന്നു.
സാരിയുടെ അടിയില്‍ അടിപ്പാവാട ഉടുക്കേണ്ടി വരുന്നത് ക്രൂരതയാണെന്നും ശരീരത്തെ വരിഞ്ഞി കെട്ടുന്ന, ‘അരക്കെട്ട് ഒതുക്കുന്ന” പഴയ വിക്റ്റോറിയൻ കാലത്തെ അടിവസ്ത്രങ്ങൾ പോലെയാണിതെന്നും ഇവര്‍ പറയുന്നു. സ്ത്രീകൾ ഇത് ഉടുക്കേണ്ട ഗതികേട് കൊണ്ട് രണ്ട് അടിപ്പാവാടയിട്ട് ശരീരത്തെ വരിഞ്ഞ് കെട്ടുന്നു. ഇത് മൂലം രക്തചംക്രമണം തടസപ്പെടുന്നുവെന്നും ഇവര്‍ വാദിക്കുന്നു.
സാരിയോടൊപ്പം ധരിക്കുന്ന ബ്ലൗസിനുമുണ്ട് പ്രശ്നം. ബ്ലൗസ് ധരിക്കേണ്ടി വരുന്നത് വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. കേരളത്തിന്റെ ഈ കാലവസ്ഥയിൽ തീർത്തും ഉപദ്രവകാരിയായ ഈ വസ്ത്രം സർക്കാർ തലത്തിൽ തന്നെ പഠിച്ച് നിരോധിക്കേണ്ടതുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് ഇവര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Post Your Comments