തിരുവനന്തപുരം: ദളിത് വിദ്യാര്‍ത്ഥിനി റിമാ രാജന്റെ വിദേശപഠനത്തിന് സര്‍ക്കാര്‍ സഹായം. 10 ലക്ഷം രൂപ പഠനത്തിനായി അനുവദിക്കും. നടപടിക്ക് എസ്.സി,എസ്.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.
ഫീസടയ്ക്കാത്തിനാല്‍ പുറത്താക്കുമെന്ന് കാണിച്ച് സര്‍വകലാശാല നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായം ലഭിക്കാതായതോടെ റിമയുടെ വിദേശപഠനം വഴിമുട്ടിയത്. ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് തൃശൂര്‍ സ്വദേശിനി റിമാ രാജന് പോര്‍ച്ചുഗലിലെ സര്‍വകലാശാല പുറത്താക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
ഇന്ന് രാത്രി ഒന്‍പതുമണിക്കു മുന്‍പ് നാലുലക്ഷം രൂപ അടച്ചില്ലെങ്കില്‍ റിമയുടെ ഉപരിപഠന മോഹം അവസാനിക്കുമെന്ന നിലയിലാണ്. ജീവിത സ്വപ്നങ്ങളുമായി 2015 നവംബറിലാണ് റിമാ രാജന് പോര്‍ച്ചുഗലിലെ കൊയമ്പ്ര സര്‍വകലാശാലയില്‍ ചേരുന്നത്.
തൃശൂര്‍ കേരള വര്‍മ്മ കോളജില്‍നിന്ന് 86 ശതമാനം മാര്‍ക്കോടെ വിജയിച്ച റിമാ തിരഞ്ഞെടുത്തത് എം.എസ്.സി ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ്. പട്ടികജാതി പട്ടിവകവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റിലായിരുന്നു പ്രതീക്ഷ.
Post Your Comments