Latest NewsKeralaNews

എ.ഡി.ജി.പി സന്ധ്യയക്ക് എതിരെ ഗുരുതര ആരോപണവുമായി ഗംഗേശാനന്ദ

തിരുവനന്തപുരം: ലിംഗം ഛേദിച്ച സംഭവത്തിനു പിന്നില്‍ എ.ഡി.ജി.പി ബി. സന്ധ്യയാണെന്ന ആരോപണവുമായി ഗംഗേശാനന്ദ രംഗത്ത്. സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ട്. ബി.സന്ധ്യ അറിയാതെ ഇൗ സംഭവം നടക്കില്ല. പോലീസിനൊപ്പം അയ്യപ്പദാസ്, മനോജ് മുരളി, അജിത്ത് എന്നിവര്‍ ചേര്‍ന്നുള്ള ഗൂഢാലോചനയില്‍ പെണ്‍കുട്ടി വീണുപോവുകയായിരുന്നു. അവള്‍ക്കങ്ങനെ ചെയ്യാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഗംഗേശാനന്ദ പറഞ്ഞു.

ഈ സംഭവം നടക്കുന്ന വേളയില്‍ താന്‍ പെണ്‍കുട്ടിയെ മാത്രമേ കണ്ടുള്ളൂ. അബോധാവസ്ഥയിലായതിനാല്‍ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന് കാണാനായില്ല. ഈ തിരക്കഥ രചിച്ചത് അയ്യപ്പദാസും പന്മന ആശ്രമത്തിലുണ്ടായിരുന്ന അജിത്ത് കുമാറും മനോജ് മുരളിയും ചേര്‍ന്നാണെന്നും ഗംഗേശാനന്ദ പറഞ്ഞു. മനോജ് മുരളിയുടെ ബന്ധുവായ എസ്.ഐയുടെ കൂടി സഹായത്തോടെയാണിത് നടന്നത്. അവര്‍ക്ക് ധൈര്യം കിട്ടിയത് സന്ധ്യയുടെ സഹായമുള്ളതിനാലാണ്. ഈ സംഭവത്തിലെ ഒരു ആരോപണവും പോലീസിന് തെളിയിക്കാനായിട്ടില്ല. കുറ്റപത്രം ഹാജരാക്കിയിട്ടില്ല. ക്രൈംബ്രാഞ്ച് മൊഴിയെടുത്തത് മാത്രമാണ് നടന്നിട്ടുള്ളത്. ഇതിനുള്ള തിരക്കഥ രചിച്ചത് ബി.സന്ധ്യയാണ്.

പോലീസിന്റെ സഹായത്തോടെയാണ് ഇതു നടപ്പാക്കിയത്. പെണ്ണുകേസുമായി ബന്ധപ്പെടുത്തിയാല്‍ ആരും സഹായിക്കാനുണ്ടാകില്ലെന്ന് ഉറപ്പുള്ളതിനാലാണ് അങ്ങനെ ചെയ്തത്. സകല വകുപ്പുമുള്‍പ്പെടുത്തിയാണ് എഫ്.ഐ.ആര്‍ എഴുതിയിരിക്കുന്നത്. മലയാളം എഴുതാനും വായിക്കാനുമറിയാത്ത കുട്ടി മൊഴി എഴുതിക്കൊടുത്തതാണ് പോക്‌സോ പ്രകാരം കേസെടുക്കാനുള്ള കാരണം. പോലീസുകാരെഴുതിയത് കുട്ടി ഒപ്പിട്ടതു മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് തനിക്ക് മനസിലായതെന്നും ഗംഗേശാനന്ദ പറയുന്നു.

വര്‍ഷങ്ങളായി സന്ധ്യയക്ക് തന്നോട് ശത്രുതയുണ്ട്. ചട്ടമ്പിസ്വാമി സ്മാരകത്തിന്റെ ആവശ്യത്തിനായി കണ്ണമ്മൂലയില്‍ എത്തിയ അവസരം മുതല്‍ സന്ധ്യ തന്നെ ശത്രുവിനെ പോലെയാണ് കാണുന്നത്. കുട്ടിയുടെ അമ്മയ്‌ക്കെതിരെ 12 കേസുണ്ട്. നാട്ടിലെ പ്രധാനപ്പെട്ട എല്ലാവര്‍ക്കുമെതിരെ നാലും അഞ്ചും കേസാണുള്ളതെന്നും ശത്രുത ബി.സന്ധ്യയുടെ സ്വഭാവമാണെന്നും ഗംഗേശാനന്ദ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button