വാഷിങ്ടന്‍: ആകാശവിസ്മയമായി ‘ഫ്ലോറൻസ്’ ഭൂമിക്കരികിലൂടെ കടന്നുപോയി. ബഹിരാകാശ ഗവേഷകർ കാത്തിരുന്ന വിസ്മയ കാഴ്ചയുമായി വമ്പൻ ഛിന്നഗ്രഹം ‘ഫ്ലോറൻസ്’ കടന്നുപോയത്. ഫ്ലോറൻസ് ഭൂമിയിൽനിന്ന് 4.4 മില്യൺ മൈൽ (ഏഴു മില്യൺ കിലോമീറ്റർ) അകലെക്കൂടെയാണ് കടന്നുപോയതെന്ന് യുഎസ് ബഹിരാകാശ നിരീക്ഷണ കേന്ദ്രമായ നാസ അറിയിച്ചു.ഫ്ലോറൻസിന്റെ വ്യാസം 2.7 മൈൽ (4.4 കിലോമീറ്റർ) ആണ്.
നാസ ഛിന്നഗ്രഹങ്ങളുടെ നിരീക്ഷണം ആരംഭിച്ച ശേഷം എത്തുന്ന ഏറ്റവും വലുതാണ് ഫ്ലോറൻസ്. ഫോറൻസ് 1981ലാണ് കണ്ടെത്തിയത്. ഗവേഷകർ കലിഫോർണിയ, പോർട്ടറീക്കോ കേന്ദ്രങ്ങളിലെ ഗോൾഡ് സ്റ്റോൺ സോളർ സിസ്റ്റം റഡാർ ഉപയോഗിച്ചാണു ഫ്ലോറൻസിനെ പിന്തുടർന്നത്. ഈ മാസം അഞ്ചു വരെ ദൃശ്യമാകും. ഫ്ലോറൻസ് ഇനി ഇത്രയും സമീപമെത്താൻ 480 വർഷം കഴിയണം.
Post Your Comments