ഗുരുഗ്രാം: കാറിന് തീപിടിച്ച് മൂന്ന് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. ഗുരുഗ്രാമിലെ സെക്ടര്‍ 60ലാണ് അപകടമുണ്ടായത്. ദേവേന്ദര്‍ (38), ഗജേന്ദര്‍ (38), നരേന്ദര്‍ (28) എന്നിവരാണ് മരിച്ചത്. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം മൂവരും കാറിനുള്ളില്‍ മദ്യപിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സെന്‍ട്രല്‍ ലോക്ക് ചെയ്ത കാറിനുള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു ഇവർ.
കാറിന്റെ എഞ്ചിനില്‍ നിന്നും തീപടര്‍ന്നാകാം എന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ ഇത് കൊലപാതകമാണെന്നാണ് യുവാക്കളുടെ ബന്ധുക്കളുടെ ആരോപണം.
Post Your Comments