ന്യൂഡല്‍ഹി: 75 വര്‍ഷം പഴക്കമുള്ള മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു. പഴയ ഡല്‍ഹി സര്‍ദാര്‍ ബസാറിലെ കെട്ടിടമാണ് തകർന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് അപകടം നടന്നതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവം നടന്നത് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് കാലപ്പഴക്കം ചെന്ന കെട്ടിടം അപകടാവസ്ഥയിലായിരുന്നെന്ന് അഗ്നിശമനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യ നിലയായിരുന്നു ആദ്യം തകര്‍ന്നു വീണതെന്നും കെട്ടിടത്തിലുണ്ടായവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടായെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
72മില്ലി മീറ്റര്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഴയാണ് ഡല്‍ഹിയില്‍ ലഭിച്ചത്. സംഭവത്തെ പറ്റി അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടം കാല പഴക്കം സംഭവിച്ചതാണെന്ന് കോര്‍പ്പറേഷന്‍ അധികൃതരും വ്യക്തമാക്കി.
Post Your Comments