കോഴിക്കോട് മുക്കം തോട്ടുമുക്കത്ത് വൃദ്ധയ്ക്കും അവധിക്ക് നാട്ടിലെത്തിയ പേരക്കുട്ടികള്‍ക്കും ക്രൂരമര്‍ദ്ദനം.പാലത്തിങ്കല്‍ ഏലിക്കുട്ടി(76), പേരക്കുട്ടികളായ ജസ്റ്റിന്‍, അജലോ എന്നിവര്‍ക്കാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്.
ക്രഷറില്‍ നിന്നു തുറന്നുവിട്ട മലിനജലത്തെ ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇവരെ മര്‍ദിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്ന് എലികുട്ടിയുടെ ബന്ധുക്കളും, നാട്ടുക്കാരും സംഭവ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.
Post Your Comments