കാബൂള്‍•നടുറോഡില്‍ ഒരു വിമാനത്തെ കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? അത്തരമൊരു അവസ്ഥയിലൂടെയാണ് അടുത്തിടെ കാബൂള്‍ നിവാസികള്‍ കടന്നുപോയത്. മെയിന്‍ റോഡില്‍ കാം എയറിന്റെ വിമാനം കണ്ട പ്രദേശവാസികള്‍ ശരിക്കും പരിഭ്രാന്തരായി.
വിമാനം റോഡില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തുകയായിരുന്നുവെന്ന് ചിലര്‍ കണക്കുക്കൂട്ടി. ഇത്തരത്തില്‍ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും പൊടിച്ചു.
എന്നാല്‍ സംഭവം ഇതാണ്, വിമാനക്കമ്പനി ഉപേക്ഷിച്ച പഴയ വിമാനം റെസ്റ്റോറന്റായി ഉപയോഗിക്കുന്നതിനായി ഒരു പാര്‍ക്കിലേക്ക് മാറ്റുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് റോഡിലൂടെയുള്ള യാത്രയ്ക്ക് തടസമാകാതിരിക്കാന്‍ എന്‍ജിനുകളും ചിറകുകളും നീക്കം ചെയ്തിരുന്നു.
സ്വകാര്യ വിമാനക്കമ്പനിയായ കാം എയര്‍ അടുത്തിടെ പുതിയ വിമാനങ്ങള്‍ വാങ്ങിയിരുന്നു. ഇതോടെയാണ് പഴക്കം ചെന്ന വിമാനങ്ങള്‍ ഒഴിവാക്കിയത്.
ജൂലൈ മധ്യത്തില്‍ കാം എയര്‍ ഒരു എയര്‍ബസ് എ 340 വിമാനം സ്വന്തമാക്കിയിരുന്നു. 300 പേരെ കയറ്റാവുന്ന ഈ വിമാനത്തിന് തുടര്‍ച്ചയായി 16 മണിക്കൂര്‍ നിര്‍ത്താതെ പറക്കാന്‍ കഴിയും.
This plane had been seen in Kabul last night. So… pic.twitter.com/ds3x8pKL4S
— Fahim Abed (@fahimabed) September 1, 2017
Post Your Comments