തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയുടെ ചിത്രത്തില്‍ അമിതാഭ് ബച്ചന് അഭിനയിക്കില്ല എന്ന് പറഞ്ഞുവെന്ന് വെളിപ്പെടുത്തല്‍. പ്രദര്‍ശനത്തിനെത്തിയ പുതിയ ചിത്രമായ പൈസ വസൂലിന്റെ പ്രചരണ പരിപാടികള്‍ക്കിടെയാണ് ബാലകൃഷ്ണ ഇത് വെളിപ്പെടുത്തിയത്.
‘വ്യത്യസ്തമായ ഒരു ചിത്രമാണ് ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു. അതിനിടിയിലാണ് കൃഷ്ണ വംശി ഋതുവിന്റെ കഥ എന്നോട് പറയുന്നത്. അതിലെ ഒരു കഥാപാത്രത്തിനായി ബച്ചനെ നേരില്‍ പോയി കണ്ടു സംസാരിച്ചു. എന്നാല്‍ ബച്ചന് ആ സിനിമയോട് സഹകരിക്കാന്‍ പറ്റില്ലെന്ന് തുറന്നു പറഞ്ഞു. ബച്ചന്റെ ഈ പെരുമാറ്റം തന്നില്‍ അസ്വസ്ഥത ഉണ്ടാക്കി” ബാലകൃഷ്ണ പറഞ്ഞു.
ടോളിവുഡില്‍ ഈ വിഷയം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കാരണം ബാലകൃഷ്ണയുടെ സിനിമാ എതിരാളി ചിരഞ്ജീവിയുടെ ചിത്രത്തില്‍ ബച്ചന് അഭിനയിക്കുന്നുവെന്ന വാര്‍ത്തയുണ്ട്. ഈ നീരസമാണ് ബാലകൃഷ്ണയുടെ പുതിയ വെളിപ്പെടുത്തലിനു പിന്നില്‍ എന്നാണു സിനിമാ ലോകത്തെ ചര്‍ച്ച.
Post Your Comments