ഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം സുരക്ഷിതനാണെന്നും ഭാര്യ ജയാ ബച്ചൻ. അമിത്ജിയുടെ ആരോഗ്യനില ഇപ്പോള്‍ സുരക്ഷിതമാണ്. അല്‍പം വേദനയുണ്ടെന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ ആശങ്കപ്പെടാനായി ഒന്നുമില്ലെന്ന് അവർ പറയുകയുണ്ടായി.
Read Also: മതനിന്ദ : ഷാര്‍ജയില്‍ മൂന്നുപേര്‍ വിചാരണ നേരിടുന്നു
ജോധ്പുരില്‍ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം ജോധ്പൂരിൽ എത്തിയിരുന്നു. നേരത്തെ ശാരീരികമായ ബുദ്ധിമുട്ടുണ്ടായ കാര്യം ബച്ചന്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ വിശ്രമത്തിലാണെന്നും വേദനയില്ലാതെ വിജയമില്ലെന്നും ബച്ചന്‍ തന്റെ ബ്ലോഗില്‍ കുറിച്ചിരുന്നു.
Post Your Comments