കോട്ടയം: മദ്യശാലകളുടെ ദൂരപരിധി കുറച്ച സര്‍ക്കാര്‍ തീരുമാനത്തെ എതിർത്ത് സീറോ മലബാര്‍ സഭ രംഗത്ത്. ദൂരപരിധി കുറച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നു സീറോമലബാര്‍ സഭ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. മദ്യവ്യവസായികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരിന്റെത്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കുമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു.
Post Your Comments