Latest NewsKeralaNews

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് സീറോ മലബാര്‍ സഭ; ഐഎസിലേക്ക് ക്രൈസ്തവ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം പുറത്ത്

ലൗ ജിഹാദിനെക്കുറിച്ച് കുട്ടികളെയും രക്ഷകര്‍ത്താക്കളെയും സഭ ബോധവത്കരിക്കണം

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് സീറോ മലബാര്‍ സഭ. ഇത് സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം സഭയുടെ കീഴിലുളള പളളികളിൽ വായിക്കാനായി വിതരണം ചെയ്‌തു. ഐഎസിലേക്ക് ക്രൈസ്തവ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇതിനെതിരെ അധികൃതര്‍ അടിയന്തര നടപടി എടുക്കണമെന്നും ഇടയലേഖനത്തിൽ പറയുന്നു.

സിനഡ് അനന്തര സര്‍ക്കുലര്‍ എന്നുപേരിട്ട ഇടയലേഖനം ഭൂരിഭാഗം പളളികളിലും വായിച്ചു. വര്‍ധിക്കുന്ന ലവ് ജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നു. ലൗ ജിഹാദിനെക്കുറിച്ച് കുട്ടികളെയും രക്ഷകര്‍ത്താക്കളെയും സഭ ബോധവത്കരിക്കണം. എന്നിങ്ങനെയാണ് ലൗ ജിഹാദുമായി ബന്ധപ്പെട്ട് ഇടയലേഖനത്തിലെ പരാമര്‍ശങ്ങള്‍.

അതേസമയം ഇടയലേഖനത്തിനെതിരെ എതിര്‍പ്പുമായി എറണാകുളം അങ്കമാലി അതിരൂപത രംഗത്ത് എത്തി. അതിരൂപതയ്ക്ക് കീഴിലുളള പളളികളില്‍ ഇടയലേഖനം വായിച്ചില്ല. മുഖപത്രമായ സത്യദീപത്തിലൂടെ ലൗ ജിഹാദെന്ന സഭയുടെ ആരോപണത്തിനെതിരെ അതിരൂപത നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ALSO READ: ഗവർണർ അനാവശ്യ ഇടപെടൽ നടത്തുന്നു; ആരിഫ് മുഹമ്മദ് ഖാന്റേത് മോദി സർക്കാരിന്റെ പ്രീതി പിടിച്ചു പറ്റാനുള്ള നീക്കം; രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്‌ണൻ

ലൗ ജിഹാദ് ഇല്ലായെന്ന് തെളിഞ്ഞതാണ്. സഭയുടെ നിലപാടില്‍ വിശ്വാസികള്‍ക്ക് ആശങ്കയുണ്ട്. സഭാ നിലപാട് മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്നുമാണ് സത്യദീപത്തിലൂടെ എറണാകുളം-അങ്കമാലി അതിരൂപത പ്രഖ്യാപിച്ചത്. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ടെന്നും സിനഡ് ഉയര്‍ത്തിയ ആരോപണത്തെ തുടര്‍ന്ന് ഇതോടെ സഭയ്ക്കുളളിലും ഭിന്നതകള്‍ രൂക്ഷമാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button