കൊച്ചി: കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മാഡം സുനിയുടെ ഗൂഢാലോചനയല്ലെന്ന നിഗമനത്തിൽ പോലീസ്. കേസിലെ മുഖ്യപ്രതിയായ സുനി തന്റെ “മാഡം’ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനാണെന്നു വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തിലിനു പിന്നിൽ ഗൂഢാലോചനയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ചില ഗൂഢാലോചനകൾ കാരണമാണ് സുനി കാവ്യയുടെ പേര് പറഞ്ഞതയെന്ന ആരോപണമാണ് പോലീസ് തള്ളുന്നത്. രണ്ടു ദിവസത്തിനകം ഇതു സംബന്ധിച്ച കൂടുതൽ വ്യക്തതയുണ്ടാകുമെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
ഇനി കാവ്യ മാധവനെ ചോദ്യം ചെയ്യാനായി പോലീസ് ഒരുങ്ങുകയാണ്. ഇതിനു ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. മാഡം കാവ്യയാണെന്ന സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലുള്ള ചോദ്യം ചെയ്യലിനു ശേഷം കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നു അറിയാൻ സാധിക്കും.
Post Your Comments