അടൂര്‍: മാധ്യമങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി എം.എം.മണി. സ്വാശ്രയ വിഷയത്തില്‍ മാധ്യമങ്ങളെ പച്ചത്തെറി വിളിക്കണമെന്നും സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കാന്‍ തീരുമാനിച്ചത് പറയാന്‍ പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും വലിയ താത്പര്യമില്ലെന്നും എം എം മണി പറഞ്ഞു. ഇവയുടെ ദോഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് താത്പര്യം. അതിന് പച്ചത്തെറിയാണ് പറയേണ്ടത്. അത് പറയുന്നത് മര്യാദയല്ലാത്തതിനാല്‍ ഞാന്‍ പറയുന്നില്ലെന്നും എം.എം.മണി പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനിച്ച കാര്യം പറയാന്‍ മനസ്സ് കാണിക്കാത്ത ഒരു വിഭാഗം പത്രപ്രവര്‍ത്തകരും ചാനലുകളും എന്ത് അപമാനമാണ്. നല്ലതുചെയ്താല്‍ നല്ലതെന്നും മോശം ചെയ്താല്‍ മോശമെന്നും പറയാനുള്ള ആര്‍ജവം ഇല്ലാത്ത വൃത്തികെട്ടവന്മാരാണ് പത്രക്കാരെന്ന് പറയുന്നതില്‍ ഖേദമുണ്ട്. എന്തുനന്മ ചെയ്താലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്നത് കേരള സമൂഹത്തിന് ശാപമാണ്. അടൂരില്‍ ഡിവൈ.എഫ്.ഐ. നടത്തിയ അമ്മയ്ക്ക് ഒരു ഓണക്കോടി പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴാണ് മണി ഇക്കാര്യം പറഞ്ഞത്.
Post Your Comments