കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം ബിജെപിയിലേക്ക് പോകുന്നയെന്ന വാർത്ത നിഷേധിച്ച് ജോസ് കെ മാണി രംഗത്ത്. കേരള കോണ്‍ഗ്രസിന്റെ അജണ്ടയിൽ ബി.ജെ.പിയുമായുള്ള ബാന്ധവമില്ല. കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള പ്രവേശനം രാഷ്ട്രീയ അജണ്ടയില്ലാത്ത കാര്യമാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോസ് കെ മാണി ഇക്കാര്യം വ്യക്തമാക്കിയത്.
ജോസ് കെ മാണി എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഒരു ഓണ്‍ലൈന്‍ മാധ്യമം എന്നെ സംബന്ധിച്ച ഒരു വാര്‍ത്ത തുടര്‍ച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപി ബാന്ധവമോ കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള പ്രവേശനമോ എന്റെയോ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല എന്നത് അസന്നിഗ്ദ്ധമായി ആവര്‍ത്തിക്കുകയാണ്. ഇത്തരമൊരു നുണപ്രചരണം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു
Post Your Comments