ജയ്‌പൂർ: ആൾദൈവം ഗുർമീതിന്റെ ഫ്രെയിം ചെയ്‌ത ഫോട്ടോകൾ അഴുക്ക് ചാലിൽ കണ്ടെത്തി. ഗുര്‍മീതിന്റെ ഭക്തര്‍ തങ്ങളുടെ പൂജാമുറിയില്‍ പൂജിച്ചിരുന്ന നൂറ് കണക്കിന് ചിത്രങ്ങള്‍ അഴുക്ക് ചാലില്‍ ഉപേക്ഷിക്കുകയായിരുന്നു. നൂറ് കണക്കിന് പോസ്റ്ററുകളും ചില്ലിട്ട ചിത്രങ്ങളുമാണ് അഴുക്ക് ചാലിൽ കണ്ടെത്തിയത്. ഗുർമീതിന്റെ ഭക്തരിൽ ഏറെയും കോടതിവിധി സ്വാഗതം ചെയ്യുന്നു എന്ന് തന്നെയാണ് ഇതിലൂടെ മനസിലാകുന്നത്.
മീരാ ചൗക്ക്, സുഖാദിയ മേഖലയില്‍ ശ്രീഗംഗാനഗറിലെ ചീഫ് സാനിറ്റേഷന്‍ ഇന്‍സ്പെക്ടര്‍ ദേവേന്ദ്ര റാത്തോര്‍ നടത്തിയ പരിശോധനയിലാണ് ഗുര്‍മീത് റാം റഹീമിന്റെ ചിത്രങ്ങള്‍ കണ്ടെത്തിയത്.ഗുര്‍മീത് റാം റഹീമിന്റെ ജന്മദേശമാണ് ശ്രീഗംഗാനഗര്‍. ഇവിടെ ഗുരുസാഗര്‍ മുന്‍ഡിയ എന്ന ഗ്രാമത്തിലാണ് റാം റഹീം ജനിച്ചത്. അതുകൊണ്ടുതന്നെ ശ്രീഗംഗാനഗറില്‍ ഗുര്‍മീതിന് അനുയായികള്‍ നിരവധിയാണ്.
Post Your Comments