മസ്കറ്റ് ; ഒമാനിലെ ഇന്ധന വിലയിൽ വർദ്ധനവ്. പെട്രോളിന്റെ എം 95െൻറ വിലയിൽ പത്തു ബൈസയുടെയും എം 91 ഗ്രേഡിെൻറ വിലയിൽ എട്ടു ബൈസയുടെയും വർദ്ധനവുണ്ടായപ്പോൾ ഡീസൽ വില അഞ്ചു ബൈസയാണ് ഉയർന്നത്. ഇത് പ്രകാരം എം.95ന് 196 ബൈസയും എം91ന് 186 ബൈസയും ഡീസലിന് 201 ബൈസയുമാണ് സെപ്റ്റംബറിലെ വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിലുണ്ടായ വർധനവാണ് ഇന്ധനവില കൂടാൻ കാരണമെന്ന് പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. ഇന്ധന വില നിയന്ത്രണം നീക്കിയതിന് ശേഷം സബ്സിഡി നിരക്കിനെ അപേക്ഷിച്ച് ഇന്ധനവിലയിൽ ഇന്ധനവിലയിൽ 50 ശതമാനത്തിലേറെ വർദ്ധനവ് ആണ് ഉണ്ടായിട്ടുള്ളത്.
കുറഞ്ഞ വരുമാനക്കാർക്ക് ഉയരുന്ന ഇന്ധന നിരക്കിൽനിന്ന് സംരക്ഷണം നൽകാൻ പുതിയ പദ്ധതി നടപ്പാക്കുന്നത് എണ്ണ, പ്രകൃതിവാതക മന്ത്രാലയത്തിന്റെ പരിഗണയിലാണുള്ളത്. ഇത് നടപ്പിലാകുന്നത് വരെ എം91െൻറ വില ലിറ്ററിന് 186 ബൈസയിൽ നിജപ്പെടുത്താൻ കഴിഞ്ഞ മാർച്ചിൽ മന്ത്രാലയം തീരുമാനിച്ചിരുന്നു. ഡീസൽ വിലയിലെ വർദ്ധനവ് പണപ്പെരുപ്പത്തിന് വഴിയൊരുക്കുമെന്നും ആശങ്കയുണ്ട്.
Post Your Comments