മൂന്നാർ: മൂന്നാറിൽ റവന്യൂ സംഘത്തെ സിപിഎം പ്രവർത്തകർ തടഞ്ഞു.
അനധികൃത നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാനെത്തിയതായിരുന്നു റവന്യൂ സംഘം. റവന്യൂ വകുപ്പിന്റെ പ്രത്യേക സ്ക്വാഡാണ് മൂന്നാറില്‍ പരിശോധന നടത്തുന്നത്. ദേവികുളം സബ് കളക്ടർ വി.ആർ. പ്രേംകുമാറാണ് പ്രത്യേക സ്ക്വാഡിനെ ഇതിനായി നിയോഗിച്ചത്.
മൂന്നാറിലെ നിർമാണ പ്രവർത്തനങ്ങളിൽ കൈയേറ്റം നടന്നിട്ടുണ്ടെന്നു പരിശോധിക്കുകയാണ് റവന്യൂ സംഘത്തിന്റെ ദൗത്യം. ന്യൂകോളനി റോഡിൽ അനധികൃത നിർമാണ പ്രവർത്തനം നടത്തിയ ഗുരുഭവൻ ഹോട്ടലിനെതിരേ സക്വാഡ് നടപടിയെടുത്തിരുന്നു. ഇവിടെ നടന്ന നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നാലുപേരെ കസ്റ്റഡിയിലെടുത്തിരുന്നു.
Post Your Comments