മുംബൈ: മുംബൈയിലെ ഭണ്ഡി ബസാറില്‍ ഇന്നലെയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി. മരിച്ചവരില്‍ 24 പുരുഷന്മാരും ഒമ്പത് സ്ത്രീകളുമുണ്ട്. ഇന്നലെ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു. രാത്രി വരെ നീണ്ട തെരച്ചിലിലാണ് ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 15 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 47 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. 117 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് ഇന്നലെ രാവിലെ തകര്‍ന്നുവീണത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിശമനസേനയിലെ ആറും ദേശീയ ദുരന്ത നിവാരണ സേനയിലെ ഒരു ജീവനക്കാരനും പരുക്കേറ്റു.
കെട്ടിടത്തില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ടായിരുന്നു. അടിനിലയില്‍ ഒരു പ്ലേ സ്കൂളും ബേക്കറിയും പ്രവര്‍ത്തിച്ചിരുന്നു. കുട്ടികള്‍ എത്തുന്നതിന് മുന്‍പാണ് ദുരന്തം നടന്നതിനാല്‍ കുരുന്നു ജീവനകള്‍ രക്ഷപ്പെടുകയായിരുന്നു. കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണിച്ച കെട്ടിടം കനത്ത മഴയില്‍ കുതിര്‍ന്ന് ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.
Post Your Comments