Latest NewsNewsInternationalGulf

തീവ്രവാദത്തിനും വിഭാഗീയതയ്ക്കും ഇസ്ലാമില്‍ സ്ഥാനമില്ല; അറഫ പ്രസംഗത്തില്‍ ശൈഖ് സഅദ് അശ്ശസ്‌രി

അറഫ ഖുതുബ നടന്നത് മനുഷ്യരുടെ സുരക്ഷയ്ക്കുള്ള ആഹ്വാനവുമായാണ്. സുരക്ഷിതത്വം എന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ താല്‍പര്യമാണെന് ശൈഖ് സഅദ് അശ്ശസ്‌രി പറഞ്ഞു. തീവ്രവാദത്തിനും വിഭാഗീയതക്കും ഇസ്‌ലാമില്‍ സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനികളുടെ അവകാശ സംരക്ഷണത്തിന് മുസ്‌ലിംലോകം പരിശ്രമിക്കണം. ശരീഅത്തിന്റെ ഗുണഗണങ്ങള്‍ വിശ്വാസികളിലേക്ക് എണ്ണിപ്പറഞ്ഞുകൊണ്ടാണ് സൗദി ഉന്നത പണ്ഡിത സഭാംഗവും റോയല്‍ കോര്‍ട്ട് മേധാവിയുമായ ശൈഖ് സഅദ് ബിന്‍ നാസിര്‍ അശ്ശസ്‌രി അറഫ പ്രസംഗം ആരംഭിച്ചത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കോ വിഭാഗീയ ചിന്തകള്‍ക്കോ ഹജ്ജില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. 1,10,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള നമിറ പള്ളിയും 8,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പരിസരപ്രദേശവും നിറഞ്ഞ് കവിഞ്ഞതിനാല്‍ തീര്‍ഥാടകരില്‍ ഭൂരിഭാഗവും പള്ളിക്ക് പുറത്താണ് അറഫാ ദിനം ചെലവഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button