Latest NewsIndiaNews

ആവശ്യം വന്നാൽ ‘ഉറക്ക സെല്ലുകൾ’ സജീവമാക്കും; മുന്നറിയിപ്പുമായി ദിനകരൻ

ചെന്നൈ: ഉറക്ക സെല്ലുകൾ’ സജീവമാക്കുമെന്ന മുന്നറിയിപ്പുമായി ദിനകരൻ. അണ്ണാ ഡിഎംകെയിൽ തനിക്ക് ‘ഉറക്ക സെല്ലുകൾ’ ഉണ്ടെന്ന് ടി.ടി.വി.ദിനകരൻ വ്യക്തമാക്കി. അവരെ താൻ ആവശ്യം വന്നാൽ പ്രയോഗിക്കും. തങ്ങളുടെ അടുത്തേക്ക് എംഎൽഎമാരെല്ലാം വന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് താഴേയിറങ്ങാനുള്ള സമയം നൽകും. സർക്കാരിനെ മറിച്ചിടാൻ നോക്കുകയില്ലെന്നും ദിനകരൻ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ദിനകരന്റെ പ്രതികരണം.

അതേസമയം, പ്രതിപക്ഷ പാർട്ടികളായ സിപിഎം, സിപിഐ, എംഎംകെ, വിസികെ തുടങ്ങിയവ എത്രയും പെട്ടെന്ന് വിശ്വാസവോട്ടെടുപ്പു നടത്തണമെന്ന ആവശ്യവുമായി ഗവർണർ വിദ്യാസാഗർ റാവുവിനെ കണ്ടു. പാർട്ടിക്കകത്തെ പ്രശ്നമായതിനാൽ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനിടെ, ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിൻ വിശ്വാസവോട്ടെടുപ്പു നടത്തണമെന്ന ആവശ്യമുന്നയിച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ കാണും.

സെപ്റ്റംബർ 12നാണ് പാർട്ടി ജനറൽ സെക്രട്ടറിയെ തീരുമാനിക്കുന്നതിനായി അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാർട്ടിയിലെ പ്രശ്നങ്ങളെക്കുറിച്ചു ധരിപ്പിക്കുന്നതിനായി ദിനകരൻ ക്യാംപ് തിരഞ്ഞെടുപ്പു കമ്മിഷനെ കണ്ടിരുന്നു. ശശികലയ്ക്കു മാത്രമേ ജനറൽ കൗൺസിൽ വിളിക്കാൻ സാധിക്കുകയുള്ളൂവെന്നും അല്ലെങ്കിൽ ജനറൽ കൗൺസിലിന് സാധുതയില്ലെന്നും അവർ അവകാശപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button