Latest NewsNewsIndia

ഡോക്ടർമാരുടെ വാക്കേറ്റത്തിനിടെ നവജാതശിശു മരിച്ച സംഭവം; വിശദീകരണവുമായി ഡോക്ടര്‍

ജയ്‌പൂർ: പ്രസവശസ്ത്രക്രിയക്കിടെ ലേബര്‍ റൂമില്‍ വച്ച് ഡോക്ടര്‍മാര്‍ നടത്തിയ വാക്കേറ്റത്തിന്റെ വീഡിയോ പുറത്തെത്തിയതിന്റെ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ച് വിശദീകരണവുമായി ഡോക്ടർ. അശോക് നയിന്‍വാള്‍, എം എല്‍ ടാക് എന്നീ ഡോക്ടര്‍മാര്‍ തമ്മിലായിരുന്നു വാക്കേറ്റം. ഇതിൽ അശോക് നയിൻവാൾ ആണ് അനസ്‌തേഷ്യ നല്‍കി 15-20 മിനുട്ടിനു ശേഷവും ശസ്ത്രക്രിയ തുടങ്ങാന്‍ വൈകിയതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. രാജസ്ഥാനിലെ ജോധ്പുറില്‍ ഉമൈദ് ആശുപത്രിയിലായിരുന്നു സംഭവം.

അവര്‍ എന്റെ രോഗിയായിരുന്നില്ല. എങ്കില്‍ കൂടിയും അവരുടെ ശസ്ത്രക്രിയ വൈകുന്നത് എനിക്ക് സഹിക്കാന്‍ സാധിക്കുമായിരുന്നില്ല. കാരണം ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ ഓരോ നിമിഷവും എത്രത്തോളം വിലപ്പെട്ടതാമെന്ന് എനിക്കറിയാമെന്ന് അശോക് ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി. ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പില്‍ അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗർഭിണിയെ അടിയന്തിര ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചത്. എന്നാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ രാജസ്ഥാന്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button