Latest NewsKeralaNews

കെഎസ്ആർടിസി ബസിൽ കൊള്ള

കോഴിക്കോട് നിന്നും ബെംഗളൂരുവിലേയ്ക്  വന്ന കെഎസ്ആർടിസി ബസിൽ കൊള്ള. മൈസൂരിനടുത്തുള്ള ചിക്കനല്ലൂരിൽ വെച്ച് ബൈക്കിൽ എത്തിയ സംഘമാണ് യാത്രക്കാരുടെ പണവും സ്വർണാഭരണങ്ങളും കൊള്ളയടിച്ചത്.

പുലർച്ചെ 3 മണിയോടെ ഡ്രൈവർ പ്രാഥമികാവശ്യത്തിനായി ബസ് നിർത്തിയപ്പോഴാണ് ബൈക്കിലെത്തിയ നാലംഗ സംഘം ബസിൽ കയറി കഴുത്തിൽ കത്തി വെച്ച് വധഭീക്ഷണി മുഴക്കി ആഭരണങ്ങളും പണവും കൊള്ളയടിച്ചത്. സംഭവത്തില്‍ ചിക്കനല്ലൂർ പോലീസ് കേസ് എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button