കേപ്ടൗണ്‍: ക്ലറിക്കല്‍ പിഴവു മൂലം വിദ്യാര്‍ഥിനി കോടിപതി. 6900 രൂപയായിരുന്നു വിദ്യാഭ്യാസ സഹായ ധനമായി അക്കൗണ്ടില്‍ എത്തേണ്ടിയിരുന്നത്. പക്ഷെ ആറുകോടി രൂപയോളമാണ് കിട്ടിയത്. ദക്ഷിണാഫ്രിക്കയിലെ ഒരു സര്‍വകലാശാല വിദ്യാര്‍ഥിനിയാണ് ക്ലറിക്കല്‍ പിഴവു മൂലം കോടിപതിയായത്.
സൗത്ത് ആഫ്രിക്കയില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലോണ്‍ നല്‍കുന്നതിന് നാഷണല്‍ സ്റ്റുഡന്റ്സ് ഫിനാന്‍ഷ്യല്‍ എയ്ഡ് സ്കീം നിലവിലുണ്ട്. ഇത്തരത്തില്‍ വിതരണം ചെയ്ത തുകയാണിത്.
വിദ്യാര്‍ഥിക്ക് 1400 റാന്‍ഡ് അഥവാ 6849 രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ക്ലറിക്കല്‍ പിഴവു മൂലം 140 ലക്ഷം റാന്‍ഡ് അക്കൗണ്ടിലെത്തുകയായിരുന്നു. അതോടെ സ്മാര്‍ട്ട് ഫോണുകളും പാര്‍ട്ടികളുമൊക്കെയായി വിദ്യാര്‍ഥിനി അടിച്ചുപൊളിക്കാന്‍ തുടങ്ങി.
മറ്റൊരു വിദ്യാര്‍ഥിനി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍വകലാശാല അധികൃതര്‍ ഇക്കാര്യം അറിഞ്ഞത്. 39 ലക്ഷത്തോളം രൂപ വിദ്യാര്‍ഥിനി ഇതിനോടകം ചെലവഴിച്ചെന്നും വിദ്യാര്‍ഥിനിയുടെ പേരു വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
Post Your Comments