ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ ഏറെയുള്ള സെലിബ്രിട്ടികളുടെ അക്കൗണ്ട് വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായാണ് വിവരം. ഒന്നോ അതിലധികമോ ഹാക്കര്‍ മാര്‍ സെലിബ്രിട്ടി അക്കൗണ്ടുകളെ ലക്ഷ്യമിടുന്നുണ്ടെന്നാണ് സന്ദേശം.
പാസ് വേഡുകള്‍ മോഷ്ടിക്കപ്പെട്ടിട്ടില്ലെങ്കിലും അക്കൗണ്ടുകളുടെ പ്രവര്‍ത്തനത്തില്‍ അസാധാരണമായി എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും ഇന്‍സ്റ്റാഗ്രാം മുന്നറിയിപ്പ് നല്‍കുന്നു. അപ്രതീക്ഷിതമായ ഫോണ്‍കോള്‍, എസ്‌എംഎസ്, ഇമെയിലുകള്‍ എന്നിവ ശ്രദ്ധിക്കണമെന്നും വെരിഫൈഡ് അക്കൗണ്ട് ഉടമകള്‍ക്ക് ഇന്‍സ്റ്റാഗ്രാം മുന്നറിയിപ്പ് നല്‍കുന്നു.
ഏതെല്ലാം അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഇന്‍സ്റ്റാഗ്രാം വ്യക്തമാക്കിയിട്ടില്ല. ഇന്‍സ്റ്റാഗ്രാമിന്റെ തന്നെ സോഫ്റ്റ് വെയറിലുണ്ടായ ഒരു ബഗ് (bug) ആണ് ഈ സുരക്ഷാ വീഴ്ചയ്ക്ക് കാരണമായത്. എന്നാല്‍ ഈ പ്രശ്നം പരിഹരിച്ചതായും അധികൃതര്‍ പറയുന്നു. ആഗോള തലത്തില്‍ 50 കോടി ഉപയോക്താക്കളാണ് ഇന്‍സ്റ്റാഗ്രാമിനുള്ളത്. ഇതില്‍ 30 കോടി ആളുകളും ദിവസവും ഒരിക്കലെങ്കിലും ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവരാണ്.
Post Your Comments