KeralaLatest NewsNews

അവര്‍ക്ക് വേണ്ടത് ബ്രേക്കിംഗ് ന്യൂസ് മാത്രം : ഇത്തരക്കാരോട് ചങ്ങാത്തം കൂടുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പൊലീസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ ഉപദേശം

 

കോട്ടയം: അവര്‍ക്ക് വേണ്ടത് ബ്രേക്കിംഗ് ന്യൂസ് മാത്രം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് എപ്പോഴും ബ്രേക്കിംഗ് ന്യൂസ് എന്ന ഒരുവിചാരമേയുള്ളു. അത്തരക്കാരോട് ഇടപഴകുമ്പോള്‍ സൂക്ഷിക്കണം. ഇല്ലെങ്കില്‍ പണി കിട്ടും. ഇതാണ് മുഖ്യമന്ത്രി പൊലീസുകാര്‍ക്ക് നല്‍കിയ ഉപദേശത്തിന്റെ സാരം.

മാധ്യമപ്രവര്‍ത്തകര്‍ ബ്രേക്കിങ് ന്യൂസിന് വേണ്ടി പലപ്പോഴും നിജസ്ഥിതി അന്വേഷിക്കാതെയാണു വാര്‍ത്ത കൊടുക്കുന്നത്. അവര്‍ക്ക് ഒരു വാര്‍ത്ത ബ്രേക്ക് ചെയ്യുകയെന്ന ലക്ഷ്യം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ ഇത്തരം ശ്രമം തിരിച്ചറിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ അവരുടെ വലയില്‍ വീഴരുതെന്നായിരുന്നു പൊലീസിനു മുഖ്യമന്ത്രിയുടെ ഉപദേശം.

ഏതെങ്കിലും ഒരു കേസുണ്ടായാല്‍ ഊഹാപോഹം പ്രചരിപ്പിക്കുക, പിന്നീട് പ്രതികളെ സ്വയം കണ്ടെത്തുക എന്നിങ്ങനെയാണ് പല മാധ്യമങ്ങളും ചെയ്യുന്നത്. ഇത്തരം പ്രവര്‍ത്തനത്തിലൂടെ യഥാര്‍ഥ പ്രതി രക്ഷപ്പെടുകയും ചെയ്യും. അതിനാല്‍, പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരുമായി ഇടപഴകുമ്പോള്‍ കൃത്യമായജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്തി പറഞ്ഞു.

‘പലപ്പോഴും പൊലീസ് ഉദ്ദേശിക്കുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വരണമെന്നില്ല. പൊലീസ് പറയുന്ന കാര്യത്തിലെ ഏതെങ്കിലും ഒരു ഭാഗം അടര്‍ത്തിയെടുത്തായിരിക്കും സംപ്രേഷണം ചെയ്യുന്നത്. ഇത് നിങ്ങള്‍ തിരിച്ചറിയണം. തങ്ങളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി വാര്‍ത്ത കൊണ്ടുപോകാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അത് തിരിച്ചറിഞ്ഞു വേണം മാധ്യമപ്രവര്‍ത്തകരോട് ഇടപെടേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button