
കൊളംബോ: ഇന്ത്യൻ നായകൻ വിരാട് ക്ലോഹി ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ സെഞ്ചുറിയും ഒപ്പം അസലുഭ നേട്ടവും സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്നവരിൽ മൂന്നാമാനായി ഇതോടെ കോഹ്ലി മാറി. കരിയറിലെ 29-ാം ഏകദിന സെഞ്ചുറിയാടെയാണ് ഇന്ത്യൻ നായകൻ ഈ നേട്ടത്തിനു അർഹനായത്.
ശ്രീലങ്കയുടെ എക്കാലെത്തയും മികച്ച താരം സനത് ജയസൂര്യയെയാണു ഈ നേട്ടത്തോടെ ക്ലോഹി നാലാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഇനി രണ്ടു സെഞ്ചുറി കൂടി നേടിയാല്‍ റിക്കി പോണ്ടിംഗിനെയും ക്ലോഹിക്ക് പിന്തള്ളി രണ്ടാം സ്ഥാനം നേടാനാകും. റിക്കി പോണ്ടിംഗിനു 30 സെഞ്ചുറികളാനുള്ളത്. ഒന്നാം സ്ഥാനത്തുള്ള സച്ചിനു 49 സെഞ്ചുറികളാനുള്ളത്. 375, 463 എന്നിങ്ങനെയാണ് പോണ്ടിംഗ്, സച്ചിന് എന്നിവര്‍ക്കു കരിയറിലെ മൊത്തം സെഞ്ചുറി നേട്ടത്തിലേക്ക് എത്താന്‍ വേണ്ടിവന്ന ഏകദിനങ്ങള്‍.
കോഹ്ലി 96 പന്തില്‍ 131 റണ്‍സ് നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
Post Your Comments