ന്യൂഡല്‍ഹി: തമിഴ് നാട് നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന ആവശ്യവുമായി ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിച്ചു. എടപ്പാടി പളനിസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യമാണ് എ.ഡി.എം.കെയിലെ 21 എം.എല്‍.എമാര്‍ ടി.ടി.വി.ദിനകരന് പിന്തുണ പ്രഖ്യാപിച്ചതോടെ സംജാതമായത്. അതിനാല്‍ എത്രയും വേഗം നിയമസഭ വിളിച്ചുച്ചേര്‍ത്ത് വിശ്വാസ വോട്ട് നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
നിയമസഭ വിളിച്ചുച്ചേര്‍ക്കാന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.എം, സി.പി.ഐ കക്ഷികളുടെ നേതാക്കളാണ് രാഷ്ട്രപതിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയത്.
മഹാരാഷ്ട്ര ഗവര്‍ണറായ വിദ്യാസാഗര്‍ റാവു തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനം അധികചുമതലയായി വഹിക്കുകയാണ്. സര്‍ക്കാരിന്റെ ഭൂരിപക്ഷം സംബന്ധിച്ച് സംശയമുള്ളപ്പോള്‍ സഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്നാണ് ചട്ടമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
Post Your Comments