Latest NewsNewsIndia

മുത്തലാഖിനെതിരെ നിയമ പോരാട്ടം നടത്തിയ ഇസ്രത്തിന് സംഭവിച്ചത്

കൊല്‍ക്കത്ത: മുത്തലാഖിനെതിരെ നിയമ പോരാട്ടം നടത്തിയ ഇസ്രത്ത ജഹാന്റെ മക്കളെ തട്ടിക്കൊണ്ടുപോയി. മുത്തലാഖ് കേസിലെ ഹര്‍ജിക്കാരില്‍ ഒരാളാണ് ഇതിനുപിന്നിലെന്ന് പരാതിയില്‍ പറയുന്നു.

ഭര്‍ത്താവാണ് മക്കളെ തട്ടിക്കൊണ്ടു പോയതെന്നും ഇസ്രത്തിന്റെ പരാതിയില്‍ പറയുന്നു. മുത്തലാഖ് നിരോധിച്ചുകൊണ്ട് വന്ന സുപ്രീംകോടതി വിധിക്കുശേഷം തനിക്കുനേരെ നാലു വശങ്ങളില്‍ നിന്നും ഭീഷണി ഉയര്‍ന്നുവെന്ന് കാണിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരാതി നല്‍കിയിരുന്നു.
മുത്തലാഖിലൂടെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ഭര്‍ത്താവിന്റെ കുടുംബം തന്നെയാണ് തനിക്കെതിരെ ഭീഷണി ഉയര്‍ത്തുന്നത്.

സംരക്ഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ദുബായില്‍ നിന്ന് ഫോണിലൂടെ തലാക്ക് ചൊല്ലിയാണ് ഇസ്രത്ത് ജഹാനുമായുള്ള ബന്ധം ഭര്‍ത്താവ് വേര്‍പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button