
ഹൂസ്റ്റണ്‍ ; കെമിക്കല്‍ പ്ലാന്റില്‍ സ്ഫോടനം. ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനും പിന്നാലെ ടെക്സാസിലെ അര്‍കേമ കെമിക്കല്‍ പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്. അപകടത്തെ തുടർന്ന് പ്രദേശത്തു നിന്ന് മൂന്നു കിലോ മീറ്റര്‍ പരിധിയില്‍ ഉള്ള ജനങ്ങളെ ഒഴിപ്പിച്ചു.
ശക്തമായ ഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം സ്ഫോടനത്തിനുള്ള സാധ്യതയുണ്ടെന്ന് കമ്ബനി അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ടെക്സാസിന്റെ വിവിധ മേഖലകളിലായിട്ടാണ് ഓര്‍ഗാനിക് പെറോക്സൈഡ് സൂക്ഷിച്ചിരിക്കുന്നതെന്നും അതിനാല്‍ സ്ഫോടനമുണ്ടാകുന്നതിനുള്ള സാധ്യത ഇനിയും തള്ളിക്കളയാനാകില്ലെന്ന് കമ്പനി അറിയിച്ചു.
Post Your Comments