Latest NewsKeralaNews

കുട്ടിയെ തട്ടിക്കൊണ്ടുപോയി മോഷണം: പ്രതികളുടെ ബൈക്ക് കണ്ടെത്തി

മാവേലിക്കര/ കൊല്ലകടവ് : അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മോഷണം നടത്തിയ ശേഷം ഉപേക്ഷിച്ച സംഭവത്തിൽ പ്രതികളുടേതെന്നു സംശയിക്കുന്ന ബൈക്ക് പോലീസ് കണ്ടെത്തി.  ഈ ബൈക്ക് തഴക്കരയിൽ നിന്ന് മോഷണം പോയതാണ്. ആലക്കോടിനു സമീപത്തുനിന്നാണു പൊലീസ് ഇന്നലെ ബൈക്ക് കണ്ടെത്തിയത്.

മോഷ്ടാക്കൾ ഉപേക്ഷിച്ചതാകാം എന്നാണു കരുതുന്നത്. സംഭവത്തിൽ ബന്ധമുണ്ടെന്നു കരുതുന്ന നാലു പേരെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.സംശയം തോന്നുന്ന പലരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.അന്വേഷണത്തിന്റെ ഭാഗമായി മോഷണം നടന്ന വീടിനു സമീപത്തെ സിസി ടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അമ്മ അൻസിയയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ഒന്നര വയസ്സുകാരൻ അമാനെ കിടക്കവിരി ഉൾപ്പെടെ എടുത്തുകൊണ്ടുപോയാണു രണ്ടര പവൻ തൂക്കമുള്ള അരഞ്ഞാണവും മാലയും കവർന്നത്. അമാനെ സമീപത്തെ സ്കൂളിനു സമീപം ഉപേക്ഷിച്ചു മോഷ്ടാക്കൾ കടക്കുകയായിരുന്നു. വീട്ടുകാരും അയൽവാസികളും നടത്തിയ തിരച്ചിലിലാണു കുട്ടിയെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button