കൊച്ചി: അമ്മ ജനറല്‍ ബോഡി യോഗത്തെ വിവാദമാക്കിയത് ഇടതുപക്ഷ എംഎല്‍എമാരാണെന്ന് ആരോപിച്ച് നടൻ അലൻസിയർ. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ നിലപാട് വ്യക്തമാക്കിയത്. തലേന്ന് നടന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് ഇന്നസെന്റ് മാത്രം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്താല്‍ മതിയെന്നായിരുന്നു തീരുമാനം എന്നാണ് അറിഞ്ഞത്. എന്നാല്‍ അതിന് വിരുദ്ധമായി പത്രസമ്മേളനത്തിന് എത്തിയ ഇടത് എംഎല്‍എമാര്‍ കാട്ടിക്കൂട്ടിയ അമിതാവേശത്തെക്കുറിച്ച് ഇടതുപക്ഷത്തോടെങ്കിലും വിശദീകരിക്കാന്‍ അവര്‍ തയ്യാറാണമെന്നും അലന്‍സിയര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ സിനിമാ പ്രവര്‍ത്തകര്‍ എറണാകുളത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയും നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ജനറല്‍ ബോഡി യോഗം നടന്നത്.നടന്‍മാരും എംഎല്‍എമാരുമായ മുകേഷ്, ഗണേഷ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായി സംസാരിച്ചതാണ് വിവാദത്തിന്റെ കാരണം. പോലീസ് അന്വേഷണത്തില്‍ നടി തൃപ്തി പ്രകടിപ്പിച്ചതിനാല്‍ ഔപചാരികമായ പ്രമേയത്തിന്റെ ആവശ്യം ആരും ഉന്നയിച്ചില്ലെന്നും അലന്‍സിയര്‍ വ്യക്തമാക്കി.
Post Your Comments