മോസ്കോ: ബ്ലൂവെയ്‌ൽ ചാലഞ്ചിന് പുതിയ അഡ്മിൻ. കിഴക്കൻ റഷ്യയിൽ വച്ച് ടാസ്കുകൾ പൂർത്തിയാക്കിയില്ലെങ്കിൽ ഗെയിം കളിക്കുന്നവരുടെ ജീവനെടുക്കുമെന്ന ഭീഷണി ഉയർത്തിയ പതിനേഴുകാരി പിടിയിലായി. ഇതാദ്യമായാണ് ബ്ലൂവെയ്‌ൽ ചാലഞ്ചിന്റെ അഡ്മിൻ സ്ഥാനത്ത് ഒരു പെൺകുട്ടി പിടിയിലാകുന്നത്.
കിഴക്കൻ റഷ്യയിലെ ഹബാറോസ്കി ക്രയ്‌യിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. അവിടെ നടത്തിയ തിരച്ചിലിൽ ബ്ലൂവെയ്‌ൽ ഗെയിമിന്റെ ഉപജ്ഞാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചാലഞ്ച് പൂർത്തിയാക്കി പലരും അയച്ച ചിത്രങ്ങളും കണ്ടെത്തി. മിക്ക ഫോട്ടോകളും ശരീരത്തിൽ ബ്ലേഡു കൊണ്ട് മുറിച്ചതിന്റെയാണ്. പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.
50 ഘട്ടങ്ങളായുള്ള ‘വെല്ലുവിളികൾ’ പൂർത്തിയാക്കി ഒടുവിൽ ആത്മഹത്യയിലേക്കു നയിക്കുന്നതാണ് ബ്ലൂവെയ്ൽ ചാലഞ്ച്. പാതി വഴിയിൽ ഈ ഗെയിം നിർത്തിയാൽ കളിക്കുന്നയാളെയോ വീട്ടുകാരെയോ ബന്ധുക്കളെയോ കൊല്ലപ്പെടുത്തുമെന്നാണ് പെൺകുട്ടി ഭീഷണിപ്പെടുത്തിയത്. ബ്ലൂവെയ്ൽ ചാലഞ്ച് എന്നുപേരിട്ട ഗ്രൂപ്പിലെ അഡ്മിനും ഈ പതിനേഴുകാരി തന്നെയാണ്. ഗ്രൂപ്പിലെ ഒരു ഡസനിലേറെ പേർക്കു നേരെ വധഭീഷണി അയച്ചുവെന്ന പരാതിയും ഇവർക്കെതിരെയുണ്ട്. വീട്ടിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യവും പൊലീസ് സ്ഥിരീകരിച്ചു.
Post Your Comments