Latest NewsKeralaNews

കോഴിക്കോട് ബീച്ചില്‍ തനിച്ചെത്തിയ യുവതിക്ക് സംഭവിച്ചത്

കോഴിക്കോട് ബീച്ചിലെ കോഫീ ഷോപ്പില്‍ ഒറ്റയ്ക്കെത്തിയ യുവതിയെ ബലം പ്രയോഗിച്ച് പോലീസ് കസ്റ്റഡിയിലെടുത്തതായി പരാതി. മലപ്പുറം സ്വദേശി ഷഹര്‍ബാനാണ് ഇത്തരത്തിലൊരു ദുരനുഭവമുണ്ടായത്. പോലീസിന്റെ ഇടപെടല്‍ മൂലം ശാരീരിക ബുദ്ധിമുട്ടുകള്‍ യുവതിക്ക് നേരിടേണ്ടി വന്നു. പോലീസിന്റെ ബല പ്രയോഗവും മര്‍ദ്ദനവും മൂലം ചികില്‍സ തേടേണ്ടി വന്നുവെന്നും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും നല്‍കിയ പരാതിയില്‍ ഷഹര്‍ബാന്‍ വ്യക്തമാക്കുന്നു.

കോഴിക്കോടുള്ള ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഷഹബര്‍ബാന്‍ ബീച്ചിലെ കോഫീ ഷോപ്പില്‍ എത്തിയപ്പോഴാണ് ഈ സംഭവം അരങ്ങേറിയത്. വൈകുന്നേരങ്ങളില്‍ ഇവിടെ സുരക്ഷിതമല്ലെന്നും വീട്ടില്‍ എത്തിക്കാമെന്നും പറഞ്ഞ് പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് ഷഹര്‍ബാന്‍ പറയുന്നത്.എതിര്‍ത്ത് നിന്ന തന്റെ കയ്യും കാലും പോലീസ് കെട്ടുകയും പോലീസ് ജീപ്പിലേക്ക് വലിച്ചിടുകയും ചെയ്തെന്നും യുവതി പറയുന്നു. സഹോദരന്‍ വന്ന ശേഷമാണ് വിട്ടയച്ചത്. തുടര്‍ന്ന് ആഴ്ചകളോളം ചികില്‍സയില്‍ കഴിയേണ്ടി വന്നുവെന്നും ഷഹര്‍ബാന്‍ പറയുന്നു. എന്നാല്‍ ഇത്തരമൊരു സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് കോഴിക്കോട് ടൗണ്‍ എസ് ഐ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button