ലോകത്തിലെ ഏറ്റവും അച്ചടക്കമുള്ള എയര്‍ഹോസ്റ്റസുമാര്‍ ചൈനീസ് എയർ ലൈൻസിലാണ് ഉള്ളത്. നടപ്പിലും ഇരിപ്പിലും പെരുമാറ്റത്തിലും എന്ന് വേണ്ട താഴെവീണ എന്തെങ്കിലും കുനിഞ്ഞെടുക്കുന്നതില്‍ പോലും ഉണ്ട് ഒരേപോലെയുള്ള അച്ചടക്കവും ഭംഗിയും.ഈ പരിശീലനം നിസ്സാരമല്ല. ചൈനയിലെ സിച്വാന്‍ ജില്ലയിലാണ് അവിടുത്തെ സിവില്‍ ഏവിയേഷന്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. എയര്‍ ഹോസ്റ്റസുമാര്‍ക്ക് പരിശീലനം നല്കുന്നതും അവിടെത്തന്നെ. അവിടെ നിന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എങ്ങനെ ചിരിക്കണം, എങ്ങനെ ഇരിക്കണം, എങ്ങനെ നില്‍ക്കണം എന്നൊക്കെയുള്ള പരിശീലന ചിത്രങ്ങളാണ് വൈറലായത്.
നമ്മളെ കാത്തുനില്‍ക്കുന്ന ആ പുഞ്ചിരി വെറുതെയങ്ങ് വരുന്നതല്ല. ചൈനക്കാര്‍ ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന ചോപ്സ്റ്റിക്‌സ് പല്ലുകള്‍ക്കിടയില്‍ കടിച്ചുപിടിച്ചാണ് ഇങ്ങനെ ചിരിക്കാന്‍ അവര്‍ പഠിക്കുന്നത്. തല ചെരിഞ്ഞുപോകാതിരിക്കാൻ തലയിലൊരു മാസികയും വെയ്ക്കും. നടക്കുമ്പോഴും തിരിയുമ്പോഴുമൊക്കെ തല നേരെ തന്നെയിരിക്കാനുമുണ്ട് ഇങ്ങനെ ബാലന്‍സിംഗ് ടെക്‌നിക്. ഗ്ലാസ് ബോട്ടില്‍ തലയുടെ മുകളിൽ വെച്ച് 3 മിനിറ്റോളം അനങ്ങാതെ നിൽക്കണം.കാലുകള്‍ ശരിയായ അകലത്തില്‍ നേരെ വയ്ക്കാന്‍ പരിശീലിക്കുന്നത് കാല്‍മുട്ടുകള്‍ക്കിടയില്‍ കടലാസ് വച്ചാണ്. ഇവ താഴെപ്പോകാതെ നേരെ നിൽക്കണം.
വിമാനം, ഭീകരര്‍ ഹൈജാക്ക് ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവാത്തതിനാൽ കുങ്ഫു, തായ്‌ക്വാണ്ടോ തുടങ്ങി പരിശീലന മുറകളും ഇവര്‍ക്ക് പരിശീലനകാലയളവില്‍ പഠിപ്പിച്ചുകൊടുക്കും.എയര്‍ഹോസ്റ്റസാവാൻ സൗന്ദര്യം മാത്രം പോരാ കഠിന പരിശീലനവും അർപ്പണബോധവും കൂടി ആവശ്യമാണെന്ന് ലോകത്തിനു തെളിയിച്ചു കൊടുക്കുകയാണ് ഈ മിടുക്കികൾ.
Post Your Comments