KeralaLatest NewsNews

മദ്യം വാങ്ങിയാല്‍ കേരള സാരി ഫ്രീ; മദ്യശാലയ്‌ക്കെതിരെ കേസ്

കൊച്ചി: മദ്യം വാങ്ങിയാല്‍ കേരള സാരി സൗജന്യമെന്ന് പരസ്യം നല്‍കിയ മദ്യശാലക്കെതിരെ ആലുവ എക്സൈസ് കേസെടുത്തു. കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഷോപ്പിലെ അസി. ജനറല്‍ മാനേജര്‍ ജേക്കബ് എബ്രഹാമിനെതിരെയാണ് കേസ്.

ഒരു കുപ്പി മദ്യം വാങ്ങിയാല്‍ ഒരു കേരളാ സാരി ഫ്രീ എന്ന് രാജ്യാന്തര ടെര്‍മിനലിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് പരസ്യം നൽകിയിരുന്നു. ടെര്‍മിനലിനുളളില്‍ പരസ്യം ചെയ്യാമെങ്കിലും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഇക്കാര്യം വീഡിയോ പരസ്യ രൂപത്തില്‍ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button