തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ജനരക്ഷ യാത്ര മാറ്റിയത് ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടതിനാൽ ആണെന്ന് റിപ്പോർട്ട്. കേരളം ബിജെപിയിൽ അഴിച്ചു പണി ഉടനുണ്ടാവുമെന്നാണ് സൂചന. സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് കുമ്മനം രാജശേഖരന്‍ മാറുമെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാന നേതൃത്വത്തില്‍ സമഗ്രമായ അഴിച്ചുപണിയാണ് അമിത് ഷാ ലക്‌ഷ്യം വെക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഒരു നേതാവിന്റെ പേര് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നെങ്കിലും ഇതുവരെ അതിന് പച്ചക്കൊടി കാട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിസഭാംഗമാകും. പകരം പ്രസിഡണ്ടായി പുതിയ ഒരാളെയാണ് കേന്ദ്ര നേതൃത്വം പരിഗണിക്കുന്നതെന്നാണ് വിവരം.
വരുന്ന ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പുന:സംഘടന. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ സ്വദേശിയായ മലയാളിയുടെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
Post Your Comments