തിരുവനന്തപുരം: പരസ്യത്തില്‍ കേര എന്നെഴുതി സര്‍ക്കാര്‍ ഓണം-ബക്രീദ് പ്രമാണിച്ച് നല്‍കിയ വെളിച്ചെണ്ണ ഡൂപ്ലിക്കേറ്റ്. ചെറിയ വിലയ്ക്കാണ് വെളിച്ചെണ്ണ നല്‍കിയത്. കേര വെളിച്ചെണ്ണ എന്നാണ് കവറില്‍ എഴുതിയിരുന്നത്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് സമീപം തുടങ്ങിയ സഹകരണ ബക്രീദ് ഓണം വിപണിയില്‍ നിന്നാണ് ഡൂപ്ലിക്കേറ്റ് കേര വെളിച്ചെണ്ണ ലഭിച്ചത്. കേരഫെഡ് ഉത്പാദിപ്പിക്കുന്ന കേര വെളിച്ചെണ്ണയാണ് കണ്‍സ്യൂമര്‍ഫെഡ് വഴി വിതരണം ചെയ്യേണ്ടത്.
എന്നാല്‍ കരുനാഗപ്പളളിയില്‍ നിര്‍മ്മിക്കുന്ന കേര സമൃദ്ധി എന്ന പേരിലുളള വെളിച്ചെണ്ണയാണ് വിതരണം ചെയ്യുന്നത്. പൊതുവിപണിയില്‍ 163-172 രൂപവരെ വിലയുളള കേര വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 90 രൂപയ്ക്കാണ് ജനങ്ങള്‍ക്ക് ലഭിച്ചത്.
Post Your Comments