Latest NewsNewsIndia

കല്‍ബുര്‍ഗി കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം; പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല

ബംഗളൂരു: കന്നഡ എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗി കൊല്ലപ്പെട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. എന്നാല്‍ ഇനിയും പ്രതികളെ പിടികൂടിയിട്ടില്ല. കര്‍ണാടക സിഐഡിയുടെ അന്വേഷണം ഇനിയും ഒന്നിനും ഉത്തരം കണ്ടെത്തിയിട്ടില്ല. കൊലപാതകികളെ ഇനിയും പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ കര്‍ണാടകത്തിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ സമരത്തിനൊരുങ്ങുകയാണ് .

2015 ഓഗസ്റ്റ് 30ന് രാവിലെ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് കല്‍ബുര്‍ഗിയെ രണ്ട് പേര്‍ പുറത്തേക്ക് വിളിച്ചത്. വാതില്‍ തുറന്നതും അദ്ദേഹത്തിന്‍റെ നേര്‍ക്ക് നിറയൊഴിച്ച്‌ അക്രമികള്‍ കടന്നുകളഞ്ഞു. കല്‍ബുര്‍ഗി ഉടന്‍ മരിച്ചുവീണു. യുക്തിവാദിയും പുരോഗമന ആശയങ്ങളുടെ പ്രചാരകനും ആയിരുന്ന കല്‍ബുര്‍ഗിയുടെ കൊലയാളികളെക്കുറിച്ച്‌ കൊലപാതകത്തിന്റെ രണ്ടാം വാര്‍ഷികത്തിലും അന്വേഷണ ഏജന്‍സികള്‍ക്ക് യാതൊരുവിധ വിവരവുമില്ല.

നരേന്ദ്ര ധബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയെയും വകവരുത്തിയവര്‍ തന്നെയാണ് കല്‍ബുര്‍ഗിയുടെയും ജീവനെടുത്തതെന്ന സൂചനമാത്രമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. രണ്ട് ആളുകള്‍ അറസ്റ്റിലായെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും ലഭിച്ചില്ല. പ്രതികളെ പിടികൂടണമെന്ന് സംസഥാനത്തെ സാഹിത്യകാരന്‍മാര്‍ നിരവധി തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്താകെ സമരം നടത്താനാണ് എഴുത്തുകാരുടെ തീരുമാനം. കല്‍ബുര്‍ഗി,ഗദക്,ബെംഗളൂരു എന്നിവിടങ്ങളില്‍ ഇതിന്റെ ഭാഗമായി പ്രതിഷേധ റാലികള്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button