യുവാക്കളില്‍ രാജ്യസ്നേഹവും ദേശഭക്തിയും വളര്‍ത്താന്‍ റോക്ക് ബാന്റുകളുമായി കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ്. തെരഞ്ഞെടുത്ത റോക്ക് ബാന്റുകള്‍ വഴി രാജ്യത്തെ ഐഐടികളിലും സര്‍വകലാശാലകളിലും ‘യെ ഇന്ത്യ കാ ടൈം ഹെ’ എന്ന പേരില്‍ ദേശഭക്തി ഗാന പരിപാടികള്‍ സംഘടിപ്പിക്കാനാണ് നീക്കം.
റോക്ക് ബാന്റുകളെ തെരഞ്ഞെടുക്കാന്‍ സ്വകാര്യ കമ്പനിയെ ആണ് കേന്ദ്രം ചുമതലപ്പെടുത്തിയിരിക്കുന്നത്. അടുത്ത മാസം മുതല്‍ തെരഞ്ഞെടുക്കപ്പെട്ട സംഗീത ബാന്റുകള്‍ ദേശ ഭക്തി ഗാനങ്ങളുമായി കാമ്പസുകളിലെത്തും. ബോളിവുഡില്‍ നിന്നുള്ള ഗാനങ്ങളായിരിക്കും ഏറെയും. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Post Your Comments