Latest NewsNewsInternational

തളര്‍ന്നുകിടപ്പിലായ ഭാര്യയ്ക്കുവേണ്ടി ഭര്‍ത്താവ് ചെയ്തത്

ഒട്ടേറെ സ്വപ്‌നങ്ങള്‍ കണ്ടാണ് നവദമ്പതികള്‍ പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്. ബ്രാഡ്‌ലിസ് ദമ്പതികളുടെ ജീവിതവും അങ്ങനെയായിരുന്നു. വിവാഹ ജീവിതത്തിനുമുന്‍പേ ഒരുപാട് സ്വപ്‌നങ്ങള്‍ അവര്‍ കണ്ടു. ഇരുവര്‍ക്കും ഒരേ ആഗ്രഹങ്ങള്‍, ഒരേ കാര്യങ്ങള്‍. സന്തോഷം നിറഞ്ഞുനില്‍ക്കുന്ന ഒരു ആഹ്ലാദഗാനമായിരുന്നു അവര്‍ക്കു ജീവിതം ഏതാനും മാസങ്ങള്‍ക്കു മുമ്പുവരെ.

സന്തോഷവും സാഹസികതയും ഒരുമിച്ചുചേര്‍ന്ന ദിവസങ്ങള്‍. ആഗ്രഹിച്ച പ്രവൃത്തികളിലെല്ലാം ഏര്‍പ്പെട്ടും സ്‌നേഹം പ്രസരിപ്പിച്ചും അവര്‍ ജീവിതം ആസ്വദിച്ചു. പക്ഷേ ആ ദുരന്തം പെട്ടെന്നായിരുന്നു. ബ്രാഡും ലിസും മൂന്ന് ആണ്‍മക്കള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായി കാറിന്റെ മുന്‍വശത്തെ ഇടതു ടയര്‍ പൊട്ടി.

നിയന്ത്രണംവിട്ടു കാര്‍ റോഡില്‍നിന്നു തെറിച്ചു. മൂന്ന് ആണ്‍മക്കള്‍ക്കും കാര്യമായ പരുക്ക് ഉണ്ടായില്ല. ചെറിയ പരുക്കുകളോടെ അവര്‍ രക്ഷപ്പെട്ടു. ബ്രാഡിന്റെ ഇടതുകാല്‍ ഒടിഞ്ഞെങ്കിലും മറ്റു ഗുരുതര പരുക്ക് ഉണ്ടായില്ല. പക്ഷേ ലിസിന്റെ നില ഗുരുതരമായിരുന്നു.

അപകടത്തെത്തുടര്‍ന്ന് ലിസിന്റെ അര മുതല്‍ താഴേക്കു തളര്‍ന്നു. ലിസിനും കുടുംബത്തിനും ഒരുതരത്തിലും പൊരുത്തപ്പെടാനാവാത്ത ദുരിതം. എന്നാല്‍ ഇരുവരും തളര്‍ന്നില്ല. അവള്‍ക്ക് തുണയായി ബ്രാഡ് ഇന്നുമുണ്ട്. സന്തോഷം നല്‍കാന്‍..ആശ്വാസം നല്‍കാന്‍..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button