ചണ്ഡിഗഡ്: മാനഭംഗക്കേസില്‍ ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ശിക്ഷ സിബിഐ കോടതി ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്കു രണ്ടരയ്ക്കു ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ശിക്ഷ വിധിക്കും.കലാപ സാധ്യത കണക്കിലെടുത്ത് ജയിലിനു ചുറ്റും ബഹുതല സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
റാം റഹീമിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടന്ന കലാപം ആസൂത്രണം ചെയ്യപ്പെട്ടതാണോ എന്ന സംശയത്തിലാണ് സൈനിക വിഭാഗം. 2010 ല്‍ സൈനിക രഹസ്യാന്വേഷണ വിഭാഗം ഉയര്‍ത്തിയ സംശയം ദേരാ സച്ചാ സൗദാ തലവന്‍ റാം റഹീം ഗുര്‍മീത് അറസ്റ്റിലായതിന് പിന്നാലെ നടന്ന അക്രമ – കലാപ പ്രവര്‍ത്തനങ്ങളോടെയാണ് വീണ്ടും വാര്‍ത്തയില്‍ നിറയുന്നത്.
കഴിഞ്ഞ ദിവസം ഉണ്ടായ കലാപത്തിന് പിന്നാലെ തോക്കുകളും പിസ്റ്റളുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ആശ്രമത്തില്‍ നിന്നും വിശ്വാസികളില്‍ നിന്നും പിടിച്ചെടുത്തതാണ് വീണ്ടും സംശയം ഉയരാന്‍ കാരണം.ഗുര്‍മീത് കുറ്റക്കാരനാണെന്നു വിധിച്ച കഴിഞ്ഞ വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കലാപം രൂക്ഷമായിരുന്നു.കഴിഞ്ഞദിവസത്തെ ആക്രമണങ്ങളില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു. പോലീസും അര്‍ധസൈനികരുമാണ് സുരക്ഷയുടെ ഭാഗമായി റോഹ്തക്കിലുള്ളത്.
തിരിച്ചറിയല്‍രേഖ പരിശോധിച്ചശേഷം മാത്രമേ ജനങ്ങളെ റോഹ്തക്കിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂവെന്നും രേഖകളില്ലാത്തവരെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു. റോഹ്തക്കില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി.2010 ന് പിന്നാലെ 2014 ലും ഒരു ആശ്രമവുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ സായുധ പരിശീലനമെന്ന വിവാദം ഉയര്‍ന്നു വന്നിരുന്നു. അന്ന് വിവാദനായകന്‍ രാംപാല്‍ ആയിരുന്നു.
ആരോപണത്തെ തുടര്‍ന്ന് ഇയാളുടെ ഹിസാറിലെ സാത്ലോക് ആശ്രമത്തിനുള്ളിലേക്ക്് കടന്നുകയറാനുള്ള പോലീസിന്റെ നീക്കം വിശ്വാസികള്‍ തടഞ്ഞത് വലിയ കലാപത്തിലേക്കാണ് നയിച്ചത്. റോത്തക്കില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള വഴിയിലുടനീളം സുരക്ഷാ സേനാംഗങ്ങള്‍ നിലയുറപ്പിച്ചു.റോത്തക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തി.
Post Your Comments