ദുബായ്•റിലാക്സ് എന്ന പെര്‍ഫ്യൂമില്‍ വിഷം അടങ്ങിയിട്ടുണ്ടെന്നും ഇത് ഉപഭോക്താക്കളെ പതിയെ കൊല്ലുമെന്നുമുള്ള പ്രചാരണത്തില്‍ വിശദീകരണവുമായി യു.എ.ഇ മുനിസിപ്പാലിറ്റിയുടെ പൊതുജനാരോഗ്യ സുരക്ഷാ മന്ത്രാലയം. അഭ്യൂഹങ്ങള്‍ക്ക് യാതൊരു ശാസ്ത്രീമായ അടിസ്ഥാനവും ഇല്ലെന്നും വിശ്വസിക്കാവുന്ന പരിശോധനാ ഫലങ്ങലോ ഇല്ലെന്നും ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
സുഗന്ധ ലേപനങ്ങളിലെ രാസപദാര്‍ത്ഥങ്ങള്‍ ചില ആളുകള്‍ക്ക് അലര്‍ജിയോ ശ്വാസംമുട്ടലോ ഉണ്ടാക്കിയേക്കാം. ഇതുപോലെയുള്ള ഉത്പനന്ങ്ങള് രാജ്യത്തെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഉപഭോക്തൃ ഉത്പനന്നങ്ങളെക്കുറിച്ച് എന്തെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ തങ്ങളുമായി ആശയവിനിമയം നടത്തണമെന്നും ദുബായ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോടും സ്ഥാനങ്ങളോടും അഭ്യര്‍ഥിച്ചു.
Post Your Comments