CinemaMollywoodLatest NewsMovie SongsEntertainment

ആ പഴയ വധൂവരന്മാരായി സീമയും ഐ.വി.ശശിയും..!

കഴിഞ്ഞക്കുറച്ചു നാളുകളായി ഓണ്‍ലൈന്‍ മധ്യമങ്ങളിലേ ചര്‍ച്ചയായിരുന്നു സംവിധായകന്‍ ഐ വി ശശിയും നടി സീമയും വിവാഹ മോചിതരാകുന്നുവെന്നത്. എന്നാല്‍ ഈ വാര്‍ത്തയെ ഇരുവരും തള്ളിക്കളഞ്ഞു രംഗത്ത് എത്തിയിരുന്നു. ഇരുവരും വിവാഹിതരായിട്ട് ഇന്നലെ 37-ആം വിവാഹവാര്‍ഷികം ആഘോഷിച്ചു.
1980 ഓഗസ്ത് 28നാണ് ഐ വി ശശിയും നടി സീമയും തമ്മിലുള്ള വിവാഹം നടന്നത്.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഐവി ശശിയുടെ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച ചലച്ചിത്ര നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി.ഗംഗാധരന്റെ വീട്ടിലാണ് ഐ.വി.ശശിയുടെയും സീമയുടെയും വിവാഹവാര്‍ഷികാഘോഷം നടന്നത്. ആഘോഷങ്ങള്‍ക്കിടെ പരസ്പരം പൂമാലയണിയിച്ച്‌ സീമയും ഐവി ശശിയും ആ പഴയ വധൂവരന്മാരായി. ഒരുമിച്ച്‌ കേക്ക് മുറിച്ചും സന്തോഷം പങ്കുവച്ചു. സീമയും ഐ.വി.ശശിയും പിരിയാന്‍ പോവുന്നു എന്ന ഗോസിപ് വാര്‍ത്തയുടെ പിറകേ ഇനിയാരും പോവിലല്ലോ എന്ന് സീമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button